ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ നേതാക്കളുമായി നടത്തുന്ന വീഡിയോ കോൺഫറൻസ് ആരംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻ.സി.പി, എസ്.പി, ശിരോമണി അകാലി ദൾ തുടങ്ങിയ പാർട്ടകളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.
രാജ്യസഭയിലേയും ലോക്‌സഭയിലേയും കക്ഷികളുടെ പാർലമെന്ററി പാർട്ടി നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്ന കാര്യത്തിലും പ്രധാനമന്ത്രി ഇവരുടെ അഭിപ്രായം ആരായും എന്നാണ് കരുതുന്നത്.