1

പൂവാർ: അടിമലത്തുറ തീരത്ത് കടലേറ്റമുണ്ടായതിനെ തുടർന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളംകയറി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് അധികൃതർ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, വിഴിഞ്ഞം പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജെ.സി.ബി ഉപയോഗിച്ച് ചാലുകീറി വെള്ളം കായലിൽ ഒഴുക്കിവിട്ടു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശം തദ്ദേശവാസികൾക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു