ലണ്ടൻ: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി. ഓക്‌സിജൻ പിന്തുണ നൽകുന്നുണ്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററിൽ അല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ബോറിസ് ജോൻസണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ഞായറാഴ്ച സ്ഥിതി വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചയോടെ നില കൂടുതൽ വഷളായി. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ബോറിസ് ജോൺസന്റെ ആറുമാസം ഗർഭിണിയായ പങ്കാളിയും കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് അധികൃതർ പറയുന്നത്.