rottari

കിളിമാനൂർ: ലോക്ക് ഡൗണിൽ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ജസ്റ്റിസ് ഫോർ പീപ്പിൾസ് കൗൺസിൽ നടപ്പാക്കി വരുന്ന പൊതിച്ചോർ വിതരണ പരിപാടിയിൽ കൈകോർക്കാൻ കിളിമാനൂർ റോട്ടറി ക്ലബും. കഴിഞ്ഞ മാസം 28 മുതൽ കിളിമാനൂർ ടൗണിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പഴയകുന്നുമ്മൽ, പുളിമാത്ത്, കിളിമാനൂർ, നഗരൂർ പഞ്ചായത്ത് അതിർത്തിയിലെ നിരവധിപ്പേർക്ക് ജസ്റ്റിസ് ഫോർ പീപ്പിൾസ് കൗൺസിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു. റോട്ടറി ക്ലബിന്റെ ധനസഹായം കൗൺസിൽ പ്രസിഡന്റ് രാധാ എസ്. നായർക്ക് റോട്ടറി ക്ലബ് പ്രസിഡന്റ് ശശിധരൻ കൈമാറി. സെക്രട്ടറി ബി. ശ്രീകുമാർ, മുൻ പ്രസിഡന്റുമാരായ കെ. സോമൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.