പൂവാർ: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നാലാഞ്ചിറയിലെ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തീരദേശവാസികൾ തിരിച്ചെത്തി. പൂവാർ, കരുംകുളം, പുല്ലുവിള, പുതിയതുറ, അടിമലത്തുറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് നിരീക്ഷണം പൂർത്തിയാക്കി തിരിച്ചെത്തിയത്. ഹൗസ് ക്വാറന്റൈനിൽ കഴിയാതെ കറങ്ങി നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്ന ഇവരെ തീരത്തു നിന്നും മാറ്റി പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ഇതിൽ ഇതര ജില്ലകളിൽ മത്സ്യബന്ധനത്തിന് പോയിരുന്നവരും ഉൾപ്പെടുന്നതായി സാമൂഹ്യ പ്രവർത്തകൻ ക്രിസ്തുദാസ് പറഞ്ഞു.