cha

മുംബയ്: കൊവിഡ് മഹാരാഷ്ട്രയെ പേടിപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തുടക്കത്തിൽ ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ച കേരളം വൈറസിനെ പ്രതിരോധിച്ച് കൊണ്ടിരിക്കുമ്പോൾ മുംബയിൽ കൈവിട്ട കളിയാണ്.

24 മണിക്കൂറിനുള്ളിൽ 150 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1018 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. മുംബയിൽ മാത്രം 590 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുംബയിൽ ആറു പേർ മരിച്ചതോടെ മരണസംഖ്യ 40 ആയി.

മലയാളികൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന സ്ഥലമാണ് മുംബയ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടം. അതുകൊണ്ട് തന്നെ രോഗം പടരുന്നതിനുള്ള സാദ്ധ്യത ഏറെയാണ്.