secretariate

തിരുവനന്തപുരം: കാസർകോട്ട് ഉൾപ്പെടെ കേരളത്തിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നാണ് വിലയിരുത്തലെങ്കിലും പൂർണമായി ആശ്വസിക്കാറായിട്ടില്ലെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു.

കാട്ടുപാതകളിലൂടെയും മറ്റും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമൊക്കെ ആളുകൾ വരുന്നത് തടയാൻ അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കും. കാട്ട് വഴികളിലും പരിശോധന ശക്തമാക്കും. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇത് കാണുന്നത്.

ജില്ലകളിലെ സാഹചര്യങ്ങൾ ചുമതലക്കാരായ മന്ത്രിമാർ റിപ്പോർട്ട് ചെയ്തു.

മന്ത്രിസഭാ തീരുമാനങ്ങൾ

@പച്ചക്കറി കൂടുതൽ സംഭരിക്കും

പച്ചക്കറി സംഭരണം വ്യാപകമാക്കും. പഞ്ചായത്തുകളിലെ ചന്തകളിലൂടെ ഹോർട്ടികോർപ്പും കൃഷിവകുപ്പും പച്ചക്കറി സംഭരിക്കും. ജലസേചന വകുപ്പിനെ അവശ്യ സർവീസാക്കും.

@വർക്ക് ഷോപ്പ് 7 മുതൽ 5 വരെ

വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെ തുറക്കും. പരമാവധി എട്ട് ജീവനക്കാരെയേ അനുവദിക്കൂ. അപ്ഹോൾസ്‌റ്ററി, പെയിന്റിംഗ്, കാർ വാഷ് എന്നിവയ്ക്ക് അനുവാദമുണ്ടാവില്ല. ടയർ പഞ്ചർ പോലെ അടിയന്തര പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.