b

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ലക്ഷ്മിവിള തുണ്ടത്തുവിളവീട്ടിൽ ശ്രീനിവാസൻ ചെട്ടിയാർ- രാധ ദമ്പതികളുടെ മകൻ വിനോദ്(40) കാൽവഴുതി കിണറ്റിൽവീണ് മരിച്ചു . വിനോദിന് വീടുപണി നടക്കുന്നതിനാൽ വക്കം ദൈവപുര ക്ഷേത്രത്തിന് സമീപമുളള വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വാടക വീട്ടിലെ കിണറ്റിൽ കാൽവഴുതി വീഴുകയായിരുന്നു . വിനോദിനെ കാണാത്തതിനാൽ അന്വേഷിച്ച ഭാര്യ വിനോദിൻെറ ചെരുപ്പ് കിണറ്റിന് സമീപം കണ്ടതിനാൽ കിണറ്റിലേക്ക് നോക്കുമ്പോഴാണ് കിണറ്റിൽ കിടക്കുന്നത് കണ്ടത്. ഭാര്യയുടെ നിലവിളികേട്ട് ഒാടിയെത്തിയ നാട്ടുകാർ വിനോദിനെ കരയ്ക്കെടുത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ വിജയലക്ഷ്മി. മക്കൾ: ശ്രീഹർ വിനോദ്, വൈഗ വിനോദ്.