മുടപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നൽകും. 50000 രൂപ വീതമാണ് ഓരോ പഞ്ചായത്തുകൾക്കും നൽകുന്നത്.ബ്ലോക്ക് പഞ്ചായത്തിന് 2017-18 ൽ ആരോഗ്യ കേരളം പുരസ്കാരത്തുകയായി ലഭിച്ച 10 ലക്ഷം രൂപയിൽ നിന്നാണ് 6 പഞ്ചായത്തുകൾക്ക് തുക നൽകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾക്കോ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾക്കായോ ഇത്‌ ചെലവഴിക്കാം. ചിറയിൻകീഴ് പഞ്ചായത്തിനുള്ള തുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീനയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത, ഗ്രാമപഞ്ചായത്തംഗങ്ങളായ മോനി ശാർക്കര, പ്രസന്ന ,കോ ഓർഡിനേറ്റർ ജി.വ്യാസൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ. ലെനിൻ പഞ്ചായത്ത് സെക്രട്ടറി അജില തുടങ്ങിയവർ പങ്കെടുത്തു.