covid-

ലക്നൗ: കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 15 ജില്ലകൾ ഇന്ന് അർദ്ധരാത്രിമുതൽ സീൽ ചെയ്യും. മാസ്ക് ധരിക്കാതെ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. മറ്റുസ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് വരുന്നതും ഇവിടെ നിന്ന് മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വീടുകൾ എത്തിച്ചുനൽകാനാണ് തീരുമാനം. ഇവിടെ കൂടുതൽ പൊലീസിനെയും നിയോഗിക്കും. നിയന്ത്രണങ്ങൾ എന്ന് അവസാനിക്കും എന്ന് വ്യക്തമല്ല.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും നോയിഡയും ഇതിൽ ഉൾപ്പെടും. അവശ്യസാധനങ്ങൾ വീടുകൾ എത്തിച്ചുനൽകാനാണ് തീരുമാനം. നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇവിടെ കൂടുതൽ പൊലീസിനെയും നിയോഗിക്കും. പൊലീസിനും മെഡിക്കൽ സംഘത്തിനുമാത്രമായിരിക്കും ഈ ജില്ലകളിൽ പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുവാദമുണ്ടായിരിക്കുക.

ലോക്ക്ഡൗൺ അവസാനിക്കുംവരെ നിയന്ത്രണങ്ങൾ തുടരും. ഉത്തർപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണംകൂടിയതാണ് കർശന നടപടി സ്വീകരിക്കാൻ അധികൃതർക്ക് പ്രേരണയായത്. ഉത്തർപ്രദേശിനൊപ്പം മദ്ധ്യപ്രദേശിലും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.