കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അഞ്ചു ചാക്ക് അരിയും പച്ചക്കറിയും നൽകി. ഭക്ഷ്യ വസ്‌തുക്കൾ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം പഞ്ചായത്ത്‌ പ്രസിഡന്റ് ക്രിസ്റ്റി സൈമണിന് കൈമാറി. പഞ്ചായത്ത്‌ സെക്രട്ടറി ഓമന ദേവദാസ്, എസ്. യേശുദാസ്, സി. പയസ്, എസ്. പ്രവീൺ ചന്ദ്ര, അൻവർ ഷാ, ബിജു എന്നിവർ പങ്കെടുത്തു.