കടയ്ക്കാവൂർ: ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങിൽ ആരംഭിച്ച പ്രഭാത കാന്റീനിനു സാമ്പത്തിക സഹായം നൽകി. ആദ്യകാല എസ്.എഫ്.ഐ പ്രവർത്തകർ, പൊതുജനങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവരാണ് ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി ആരംഭിച്ച പ്രഭാത ക്യാന്റീനു സാമ്പത്തിക സഹായം നൽകിയത്. ഇരുന്നൂറോളം പൊതികളാണ് ഈ പ്രഭാത ക്യാന്റീനിൽ നിന്നും ദിവസവും നൽകുന്നത്. ഭക്ഷണം ആവശ്യപ്പെട്ടു വിളിക്കുന്നവർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകളിൽ പൊതികൾ എത്തിക്കും. ദിവസം 6000 രൂപയോളം ഈ പ്രഭാത കാന്റീനിന്റെ പ്രവത്തനത്തിന് ചെലവാകും. സംഭാവനയായി ലഭിച്ച തുക പഞ്ചായത്ത് അംഗം എസ്.പ്രവീൺ ചന്ദ്ര ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്ക് കൈമാറി.