പാറശാല: ലോക്ക്ഡൗണിൽ ഡ്യൂട്ടിയെടുക്കുന്ന പൊലീസുകാർക്ക് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര മഠം 2000ലിറ്റർ മിനറൽ വാട്ടർ,മാസ്‌ക്,സാനിറ്റൈസർ,ഗ്ലൗസ്,ബിസ്‌കറ്റ്,ബൺ,റസ്‌ക് എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്‌തു. കിറ്റുകൾ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി റൂറൽ എസ്.പി ബി.അശോകന് കൈമാറി.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ,പാറശാല സി.ഐ റോബർട്ട് ജോണി,എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, പ്രേംകുമാർ പള്ളിമംഗലം എന്നിവർ പങ്കെടുത്തു.