നെടുമങ്ങാട് :ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി കമ്മൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിനായി അരിയും ഭക്ഷ്യധാന്യങ്ങളും സമാഹരിച്ചു നൽകി.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉദയകുമാറിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.മുൻ മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ,മറ്റു മണ്ഡലം ഭാരവാഹികൾ,നഗരസഭ കൗൺസിലർമാർ,പാർട്ടി ഏരിയാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.