നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ആവശ്യമായ അരിയും പച്ചക്കറിയും കിസാൻസഭ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് കൈമാറി.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന് ഭക്ഷ്യവസ്തുക്കൾ കൈമാറി.നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ,കിസാൻസഭ നേതാക്കളായ പി.കെ.രാധാകൃഷ്ണൻ,എസ്.എസ്ജ്യോ.തിബസു,ഉഴപ്പാകോണം സന്തോഷ്‌,കെ.വിജയൻ,ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.