നെയ്യാറ്റിൻകര:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര കമ്മ്യൂണിറ്റി കിച്ചണിലേക്ക് നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അരിയും പല വ്യജ്ഞനവും മലക്കറിയും ഉൾപ്പെടെയുള്ള സാധനങ്ങൾ ബാങ്ക് പ്രസിഡന്റ് ആർ.നടരാജൻ നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബുവിന് കൈമാറി.ഭരണ സമിതിയംഗങ്ങളായ ഡി. അനിൽകുമാർ,സി.ഗോപകുമാർ,ബാങ്ക് സെക്രട്ടറി ആർ.രാജേന്ദ്രൻ,ബാങ്ക് ജീവനക്കാർ, മുനിസിപ്പൽ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.