നെടുമങ്ങാട് :കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനാട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയമല പൊലീസ് സ്റ്റേഷനിൽ മാസ്കുകളും ഹാൻഡ് വാഷുകളും വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനന്ദു ആനാടൻ,അഡ്വ.അബിൻ ഷീരജ്‌ നാരായണൻ,അരുൺ വേങ്കവിള, ആദർശ് ആനാട്,രാഹുൽ,ഷിജു എന്നിവർ നേതൃത്വം നൽകി.