ഭോപ്പാൽ: ഭോപ്പാലിൽ മാദ്ധ്യമപ്രവർത്തകന് കൊവിഡ് റിപ്പോർട്ടു ചെയ്തു. ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നേരത്തേ കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ കണ്ടിരുന്നു. ഇയാളിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായിരുന്നത്. നേരത്തെയും ഭോപ്പാലിൽ ഒരു മാദ്ധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീ്സ് കേസെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ മദ്ധ്യപ്രദേശിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.