വക്കം: വക്കം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാൻസർ രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു. കടയ്ക്കാവൂർ പൊലീസിന്റെയും ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു മരുന്നുകൾ എത്തിച്ചത്. വക്കം പഞ്ചായത്തിലെ കാൻസർ രോഗികളിൽ ബുദ്ധിമിട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചുനൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എൻ.ബിഷ്ണു അറിയിച്ചു.