കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കാട്ടാക്കട കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിതയ്ക്ക് ഭക്ഷ്യ വസ്തുക്കൾ കൈമാറി.ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,എം.മണികണ്ഠൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.എസ്.അനിത,പുരുഷോത്തമൻ നായർ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.