photo

വിതുര: ലോക്ക് ഡൗണിൽ വിതുര കലുങ്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജിജി വിതുരയുടെ ഫ്ലവർ മാർട്ട് കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞ് കിടക്കുകയാണെങ്കിലും ജിജി ഇപ്പോഴും ബിസിയാണ്. വീട്ടിലിരുന്ന് ഹാരങ്ങലും ബൊക്കേകളും മാലകളും ആവശ്യക്കാർക്ക് നിർമ്മിച്ച് നൽകുന്നുണ്ട്. ആഡംബരങ്ങളും ആഘോഷങ്ങളും ഒഴിവാക്കി പല വിവാഹങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇവർക്കെല്ലാം ആവശ്യത്തിന് മാലകൾ ജിജി നിർമ്മിച്ച് നൽകുന്നുണ്ട്. എന്നാൽ വിപുലമായി നടന്ന പുഷ്പ വ്യാപാരത്തിന് വെല്ലുവിളിയായത് തൊവളായിൽ നിന്നും പൂവ് എത്താത്തതാണ്. എന്നാൽ ജിജിക്ക് അതിലും പരിഹാരമുണ്ട്. ലോക്ക് ഡൗൺകാലത്തെ പ്രധാന വിഭവം രാമച്ചമാണ്. വിവിധ വർണപ്പൂക്കൾ കൊണ്ട് നിർമ്മിച്ചിരുന്ന ഹാരങ്ങൾക്ക് പകരം ഇപ്പോൾ ആവശ്യക്കാർ പറയുന്നത് രാമച്ചത്തിന്റെ പൂക്കളാണ്. ആവശ്യക്കാർക്ക് നിശ്ചിത സമയത്ത് ഹാരങ്ങൾ നിർമ്മിച്ച് നൽകും. ഇതിനായി രാമച്ചവും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ കൃഷ്ണതുളസിയുടെ ഹാരത്തിനും ആളുകൾ എത്താറുണ്ട്. ും. കിലോമീറ്ററോളം നടന്നും പരിചയക്കാർ വഴിയും പല സ്ഥലങ്ങളിൽ നിന്നുമായി ശേഖരിച്ച് കൃഷ്ണതുളസി ഹാരവും ആവശ്യക്കാർക്കായി നൽകും. പൂക്കളുമായി ബന്ധപ്പെട്ടുള്ള ഏത് ആവശ്യത്തിന് ജിജിയെ സമീപിച്ചാലും സാധിച്ചു കൊടുക്കും. വിതുരയിൽ ജിജി പുഷ്പവ്യാപാരം ആരംഭിച്ചിട്ടു ഇരുപത് വർഷമാകുന്നു. പുഷ്പവ്യാപാരത്തോടൊപ്പം ചാരിറ്റി പ്രവർത്തനവും നടത്തുന്നുണ്ട്. പൂവ് അത്യാവശ്യമുള്ള ക്ഷേത്രങ്ങളിൽ ജിജി പൂക്കൾ എത്തിച്ചു കൊടുക്കും. ജിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആത്മകിരണം ചാരിറ്റബിൾ വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ അനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ആത്മകിരണത്തിന് സ്വന്തമായി ആംബുലൻസ് സർവീസുമുണ്ട്. കൂടാതെ മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ് ജിജി വിതുര. അനവധി കഥകളും, കവിതകളും എഴുതിയിട്ടുണ്ട്.