നെയ്യാറ്റിൻകര: മിൽമ തിരുവനന്തപുരം ഡയറിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സൗജന്യ സംഭാര വിതരണം നടത്തി . മിൽമ ചെയർമാൻ കല്ലട രമേശ്,നെയ്യാറ്റിൻകര സി.ഐ. ശ്രീകുമാരൻ നായർക്ക് സംഭാരത്തിന്റെ പായ്ക്കറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.പൊലീസ് ഉദ്യോഗസ്ഥർക്കും നെയ്യാറ്റിൻകര സബ്ഡിവിഷനിൽ നാഷണൽ സർവയിൽ ജോലി നോക്കുന്നവർക്കും വേണ്ടി അഞ്ഞൂറ് പായ്ക്കറ്റുകൾ മിൽമ സൗജന്യമായി നൽകിയത്. ഭരണ സമിതി അംഗം അഡ്വ.ഗിരീഷ് കുമാർ,തിരുവനന്തപുരം ഡയറി സീനിയർ മാനേജർ ജി. ഹരിഹരൻ,മാർക്കറ്റിങ് മാനേജർ രാജേഷ്.ജി സനെയ്യാറ്റിൻകര സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ,പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.