വിതുര: വീട്ടിൽ ചാരായം വാറ്റിയ ഗൃഹനാഥനെ പൊലീസ് അറസ്റ്റുചെയ്തു. പൊന്നാംചുണ്ട് കുണ്ടാളംകുഴി ലക്ഷ്മി വിലാസം വീട്ടിൽ ജി. മുരളീധരൻനായ (52)രാണ് അറസ്റ്റിലായത്. അഞ്ചു ലിറ്റർ കോടയും പിടികൂടി. വിതുര സി. ഐ. ശ്രീജിത്ത്‌, എസ്. ഐ. സുധീഷ്എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.