വിതുര:തൊളിക്കോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ വിതുര ചേന്നൻപാറ ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ അരിയും,പലവ്യഞജനങ്ങളും വിതരണം നടത്തി.അസോസിയേഷൻ പ്രസിഡന്റ് വി.പ്രസന്നകുമാരൻനായർ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,മുൻ തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.