po

നാഗ്പൂർ: കാെവിഡ് പ്രതിരോധത്തിനായി രാപകലില്ലാതെ പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് ആദരമർപ്പിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

നാഗ്പൂരിലെ ഗിട്ടിഖാദൻ നിവാസികളാണ് പൂക്കൾ ചൊരിഞ്ഞും ആർപ്പുവിളിച്ചും പൊലീസുകാരെ ആദരിച്ചത്. മാസ്‌ക് ധരിച്ച് അവരവരുടെ വീടിനുമുന്നിൽ അണിനിരന്ന് റൂട്ട് മാർച്ച് നടത്തുന്ന പൊലീസുകാരെ ജനങ്ങൾ ആദരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു റൂട്ട് മാർച്ച്.

പൊലീസും സൈന്യവും ചേർന്നാണ് ബോധവത്കരണ മാർച്ച് നടത്തിയത്. നാട്ടുകാർ കൈയ്യടിക്കുന്നതും നന്ദി പറയുന്നതും വീഡിയോയിൽ കാണാം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കണമെന്നും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു റൂട്ട് മാർച്ച്.