suraj

വെഞ്ഞാറമൂട്: കമ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി നടൻ സുരാജ് വെഞ്ഞാറമൂട് എത്തി. വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിൽ അവശ്യ സാധനങ്ങളുമായെത്തിയ സുരാജ് സന്നദ്ധ സേവകർക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചാണ് മടങ്ങിയത്. ഇനിയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും സഹോദരൻ സജിയോടൊപ്പമെത്തിയ സുരാജ് വെഞ്ഞാറമൂട് ജന പ്രതിനിധികളോട് പറഞ്ഞു. വാമനപുരം എം.എൽ.എ ഡി.കെ. മുരളി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവൻ, ജനമൈത്രി കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, പഞ്ചായത്ത് അംഗങ്ങളായ അനിൽ, സുജാതൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.