വക്കം:നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ നിന്നും അരിയും ഗോതമ്പും കടത്തി കരിഞ്ചന്തയിൽ വിൽപന നടത്തവെ പൊലീസെത്തിയപ്പോൾ പൂഴ്‌ത്തിവച്ച ധാന്യങ്ങൾ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പള്ളിമുക്ക് ഖയാസ് മൻസിലിൽ ഖയാസ് (29)ആണ് അറസ്റ്റിലായത്.

ഒന്നാം പ്രതി സുധീർ ഒളിവിലാണ്. ഖയാസിന്റെ സഹോദരിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് സുധീറും ഖയാലും ചേർന്ന് നാലു ചാക്ക് സൗജന്യ റേഷൻ കടത്തിയത്.ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് വിവരം പുറത്തായത്.ഒന്നാം പ്രതിയ്ക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. സി.ഐ. ശിവകുമാറിന്റെ നിർദ്ദേശത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ,എസ്.ഐ മാഹീൻ,സി.പി.ഒമാരായ ഡീൻ,ഷിബു,സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.