1

പൂവാർ: തിരുപുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാലരാമപുരം- കാഞ്ഞിരംകുളം റോഡിൽ അവണാകുഴിയിൽ ചാരായ വില്പന കണ്ടെത്തി.അവണാകുഴി സ്വദേശികളായ പ്രമോദ് (40), സുജിത് (26) എന്നിവരെ അറസ്റ്റുചെയ്തത്. ചാരായം കടത്താൻ ഉപയോഗിച്ച KL - 22 E 9249 നമ്പർ കാറും, KL 20 L 8241 നമ്പർ ഹോണ്ട ആക്ടീവയും പിടിച്ചെടുത്തു. 3.75 ലിറ്റർ ചാരായവും കണ്ടെത്തി. ചെറിയ കുപ്പിയിലാക്കി ആവശ്യക്കാർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു കുപ്പിക്ക് 2500 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ബി.വിജയകുമാർ, ബിജു, സി.ഇ.ഒ മാരായ രഞ്ജിത്, ഷാജു, സൂരജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.