തിരുവനന്തപുരം: ന്യൂയോർക്കിലെ മലയാളികൾ ഉൾപ്പെടെ ഇന്ത്യാക്കാരായ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ന്യൂയോർക്കിലെ കൗൺസിൽ ജനറൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ ഇന്ത്യാക്കാരായ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കാവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്കും കോൺസൽ ജനറലിനും നിവേദനം നൽകിയിരുന്നു.ന്യൂയോർക്കിലെ ആരോഗ്യമേഖല സമ്മർദ്ദത്തിലാണെന്നും ആവശ്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ അഭാവമുണ്ടെന്നും ജനറൽ അറിയിച്ചു. ഉപകരണങ്ങൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഭരണാധികാരികൾ.