minnal

കാട്ടാക്കട: കുറ്റിച്ചലിൽ ഇന്നലെ വൈകിട്ട് ആറോടെയുണ്ടായ ഇടിമിന്നലിൽ ആറുപേർക്ക് പരിക്ക്. കുറ്റിച്ചൽ പച്ചക്കാട് വിജി ഭവനിൽ രാജേന്ദ്രൻ (58), ഭാര്യ ബേബി (57), മകൾ രജിത (31), മക്കളായ അഭിനവ് (10), അഭിനന്ദ്(7) ,സമീപവാസിയായ സജി(38) എന്നിവർക്കാണ് പരിക്കേറ്റത്. ശക്തമായ മഴയ്‌ക്കിടെയാണ് രാജേന്ദ്രന്റെ വീട്ടിൽ മിന്നലേറ്റത്. ഇവരെ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജന്നലുകളും വൈദ്യുത ഉപകരണങ്ങളും കത്തി നശിച്ചു. സജിയും ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി.

ഫോട്ടോ: മിന്നലേറ്റവരെ ആര്യനാട്

ആശുപത്രിയി പ്രവേശിപ്പിച്ചപ്പോൾ