gg

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിലെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാർ എ.ടി.എമ്മിൽ എത്തിയപ്പോഴാണ് മെഷീൻ കുത്തിതുറക്കാൻ ശ്രമം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പാറശാല പൊലീസിൽ വിവരം അറിയിച്ചു. ടെക്‌നീഷ്യന്മാരും വിരളടയാള വിദ്ധരുമെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തെ തുടർന്ന് എ.ടി.എം കൗണ്ടർ അടച്ചിട്ടു. പാറശാല പൊലീസ് അന്വേഷണം തുടങ്ങി.