തിരുവനന്തപുരം: കണ്ണടക്കടകൾ ആഴ്ചയിലൊരു ദിവസം തുറക്കുന്നതിന് ലോക്ഡൗണിൽ ഇളവനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കണ്ണടക്കടകൾ അടഞ്ഞു കിടക്കുന്നത് കണ്ണടകൾ ഉപയോഗിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതികളുയർന്ന സാഹചര്യത്തിലാണിത്.
ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാൻ സംവിധാനമുണ്ടാക്കും. നേരത്തേ രക്തദാന സേന രൂപീകരിച്ച സംഘടനകൾ ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണം.
ലോക്ഡൗൺ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് 11ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തുന്നുണ്ടെന്നും സംസ്ഥാനം അപ്പോൾ അഭിപ്രായമറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.