police

കഴക്കൂട്ടം: ലോക്ക് ഡൗൺ കാലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പൂർണ വിവരങ്ങൾ ശേഖരിക്കാനും കണക്കെടുക്കാനുമുള്ള മൊബൈൽ ആപ്പ് സൗജന്യമായി നിർമ്മിച്ച് യുവ സംരംഭകനും കഴക്കൂട്ടം സ്വദേശിയുമായ ജോൺ ജോസഫ്. കേരള സ്​റ്റാർട്ടപ്പ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ടിഗ്രിസ് സൊലൂഷൻസ് ഇന്ത്യയാണ് സൗജന്യ ആപ്പും ഡാ​റ്റാബേസും തയ്യാറാക്കി കഴക്കൂട്ടം പൊലീസിന് നൽകിയത്. ജോൺ ജോസഫാണ് കമ്പനിയുടെ സി.ഇ.ഒ നേരത്തേ ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് ഇവർ മൊബൈൽ ആപ്പ് സൗജന്യമായി നിർമ്മിച്ചു നൽകിയിരുന്നു.