കഴക്കൂട്ടം: റോഡുവക്കിൽ അബോധാവസ്ഥയിൽക്കണ്ട കല, സാംസ്‌കാരിക പ്രവർത്തകൻ കഴക്കൂട്ടം രാജ് വിലാസത്തിൽ എം.രാധാകൃഷ്ണൻ നായർ (58) ചികിത്സയിലിരിക്കെ മരണമടഞ്ഞു. മൂന്നു ദിവസങ്ങൾക്ക് മുമ്പ് രാധാകൃഷ്ണനെ കഴക്കൂട്ടത്ത് റോഡ് വക്കിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജില്ലയിൽ ആദ്യമായി തപാലിൽ റേഡിയോ മെക്കാനിസം പഠിപ്പിക്കുന്ന സ്ഥാപനം കഴക്കൂട്ടത്ത് നടത്തിയ ആളായിരുന്നു അദ്ദേഹം.