തിരുവനന്തപുരം: അതിർത്തി കടന്ന് മംഗലാപുരത്തെത്തിയിട്ടും കാസർകോട്ടുനിന്നുള്ള അത്യാസന്നരോഗിക്ക് ചികിത്സനിഷേധിച്ച സംഭവം കർണാടക സർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അനിവാര്യഘട്ടത്തിലാണ് കാസർകോട്ടുനിന്ന് മംഗലാപുരത്തേക്ക് ചികിത്സ തേടി പോകുന്നത്. ഇതിനാവശ്യമായ മെഡിക്കൽ രേഖകൾ ലഭ്യമാക്കാൻ ഡോക്ടർമാരെ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെആഭിമുഖ്യത്തിൽ കൊവിഡ് ചികിത്സയ്ക്കായി 1.73ലക്ഷം മുറികളും കിടക്കകളും ഒരുക്കി.ഇതിൽ 1.10 ലക്ഷവും നിലവിൽ ഉപയോഗപ്രദമാണ്.