തിരുവനന്തപുരം : സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിൽ കഴിയുന്നവർക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഭക്ഷ്യവകുപ്പ് എത്തിക്കും. സാമൂഹ്യനീതി വകുപ്പിന്റെ അഭ്യർത്ഥന മാനിച്ചാണിത്. അഗതി മന്ദിരങ്ങൾ,​ ആശ്രമങ്ങൾ കോൺവെന്റുകൾ,​ ക്ഷേമ സ്ഥാപനങ്ങൾ എന്നിങ്ങനെ മൂവായിരത്തോളം മന്ദിരങ്ങളിലായി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്.

വെൽഫെയർ പെർമിറ്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഒരാൾക്ക് 15 കിലോ അരിയും അല്ലാത്ത സ്ഥാപനങ്ങളിലുള്ളവർക്ക് അഞ്ച് കിലോ വീതവും നൽകും. അഗതികളിൽ നാലു പേർക്ക് ഒന്ന് എന്ന രീതിയിൽ പലവ്യഞ്ജന കിറ്റും നൽകും.