ലണ്ടൻ: കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രധാനമന്ത്രി മെഡിക്കല്‍ ടീമിനോട് സംസാരിച്ചെന്നും ബ്രിട്ടന്‍ ധനമന്ത്രി വ്യക്തമാക്കി. അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു.
ഇന്നലെ മാത്രം 938 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. 7097 പേരാണ് ആകെ മരിച്ചത്. ഇതോടെ, ബ്രിട്ടനിലെ ലോക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്നാണ് സൂചന.തുര്‍ച്ചയായി കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.