പാറശാല: ഉദിയൻകുളങ്ങരയിൽ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മോഷണ ശ്രമം.ചൊവ്വാഴ്ച വൈകിട്ട് 3നും - ഇന്നലെ രാവിലെ 9 നും ഇടയിലാണ് കവർച്ച ശ്രമം നടന്നത്. ബാങ്കിന് മുമ്പിലാണ് എ.ടി.എം കൗണ്ടർ സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാർ എ.ടി.എമ്മിൽ എത്തിയപ്പോഴാണ് മെഷീൻ കുത്തിതുറക്കാനുള്ള ശ്രമം നടന്നതായി കണ്ടത്. തുടർന്ന് പാറശാല പൊലീസിൽ വിവരം അറിയിച്ചു. ടെക്നീഷ്യന്മാരും, വിരലടയാള വിദഗ്ദ്ധരുമെത്തി മോഷണശ്രമം സ്ഥിരീകരിച്ചു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.