cu

മുംബയ്: ഇ-കൊമേഴ്സ് കമ്പനികളുടെ വിതരണ ശൃംഖല ശക്തമാക്കാൻ ആറു മാസത്തേക്കുകൂടി കർഫ്യൂ പാസ് അനുവദിക്കണമെന്ന് കമ്പനികൾ. ആമസോൺ, ഫ്ളിപ്പ്കാർട്ട്, ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കമ്പനികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം പലകമ്പനികളുടെയും വിതരണം പൂർണമായി നിലച്ചു. അവശ്യവസ്തുക്കളുടെ വിതരണം മാത്രമാണ് നടക്കുന്നത്. ഏപ്രിൽ 14 വരെയാണ് വിതരണത്തിനുള്ള പാസുള്ളത്. ലോക്ക്ഡൗൺ നീട്ടിയാൽ പിന്നെ വിതരണം നടക്കില്ല.

ലോക്ക് ഡൗൺ തുടങ്ങുമ്പോൾ കർഫ്യൂ പാസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് ഇവ നൽകിയിട്ടുള്ളത്. ഓരോ ജില്ലയിലും പാസ് ലഭിക്കുന്നതിന് കൂടുതൽ കാലതാമസം നേരിടുന്നു. ലോക്ക് ഡൗണിനു മുമ്പ് വിതരണശൃംഖലയിലെ വലിയൊരു വിഭാഗം ജീവനക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങി. പരിമിതമായ ആളുകൾ മാത്രമാണ് ഇപ്പോൾ വിതരണരംഗത്തുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ കൂടുതൽ കാലാവധിയിൽ പാസ് നൽകണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.