hospital

ചെന്നൈ: ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികൾ പൂട്ടിയതായി റിപ്പോർട്ട്. ഇതിലൊന്ന് സർക്കാർ ആശുപത്രിയാണ്. ഈ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട് . ഇവർക്ക് ആർക്കെങ്കിലും രോഗലക്ഷണങ്ങളിൽ ഉണ്ടോ എന്ന് വ്യക്തമല്ല. സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് ആദ്യം രോഗം സ്ഥരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടച്ചുപൂട്ടിയ ആശുപത്രികളിൽ നിന്ന് അടുത്തിടെ ഡിസ ചാർജ് ആയ രോഗികളോട് നിരീക്ഷണത്തിൽപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ 738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.