aliya-janvi

മുംബയ്: കരൺ ജോഹറിന്റെ ബിഗ് ബഡ്ജറ്റ് സിനിമയായ തഖ്ത്തിൽ മൂന്ന് നായികമാർ. രൺവീർ സിംഗ് നായകനാകുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ജാൻവി കപൂർ, കരീന കപൂർ ഖാൻ എന്നിവരാണ് നായികമാർ. നടൻ ജാവേദ് ജാഫെരി പുരോഹിതന്റെ വേഷത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. അക്ഷയ് കുമാർ നായകനായ സൂര്യവംശി, കൂലി നമ്പർ വൺ എന്നീ ചിത്രങ്ങളിലാണ് ജാവേദ് ഒടുവിൽ അഭിനയിച്ചത്.

ചിത്രം 2021 ഡിസംബർ 24 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൊവിഡ് മൂലം ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്.

ഹിരോ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുമിത് റോയിയുടേതാണ് തിരക്കഥ. രണ്ട് വർഷത്തിനുശേഷമാണ് കരൺ ജോഹർ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂർ, വിക്കി കൗശൽ എന്നായിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മുഗൾ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് സഹോദരന്മാരായ ഔറംഗസീബിന്റെയും ഡാര ഷിക്കോയുടെയും കഥയാണ് ചിത്രം പറയുന്നത്.