തൃശൂർ: അരിമ്പൂരിൽ കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. മർദ്ദനത്തെത്തുടർന്ന് തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ഇതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി.
പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.