കേപ് ടൗൺ: കൊവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാര്യമാക്കാതെ വിവാഹസത്കാരം നടത്തിയ വരനെയും വധുവിനെയും ചടങ്ങിനെത്തിയവരെയും പൊലീസ് അറസ്റ്റുചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന ലോക്ക്ഡൗൺ നിർദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.
വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചായിരുന്നു സത്കാര ചടങ്ങുകൾ നടത്തിയത്. അമ്പതുപേരാണ് സത്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.അറസ്റ്റുചെയ്തവരെ പിഴചുമത്തി വിട്ടയച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെയുള്ള നിയമനടപടികൾ തുടരും.