poi

ചാവക്കാട്∙ പുത്തൻ കടപ്പുറം ജമാഅത്ത് പള്ളി കബർസ്ഥാനിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തി​യവർ പെലീസി​നെ കണ്ട് ചി​തിറി​യോടി​. ഇതി​ൽ ചി​ലരുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചത് നേരി​യ സംഘർഷത്തി​നി​ടയാക്കി​. ഇതി​ൽ സി​.ഐയ്ക്ക് പരി​ക്കേറ്റു. നാട്ടുകാർ തടഞ്ഞതിനാൽ ബൈക്കുകൾ കൊണ്ടു പോകാൻ കഴിഞ്ഞില്ല.ബഹളത്തിനിടെ ഗർഭിണിക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.ആരെയും അറസ്റ്റുചെയ്തി​ട്ടി​ല്ല.