ചെന്നൈ: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പതിനൊന്ന് ബംഗ്ളാദേശികളെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. വിസാചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോ എന്ന് വ്യക്തമല്ല.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ നിരവധിപേർ രാജ്യത്തിന്റെ പലഭാഗത്തും ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതുന്നത്. മുംബയിലും ഡൽഹിയിലും നേരത്തേ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധിപേരെ കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർക്ക് കോവിഡ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. മതസമ്മേളനത്തിൽ പങ്കെടുത്തവർ സ്വമേധയാ അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏറെപ്പേരും ഇത് അനുസരിക്കുന്നില്ല.