emproyidari2

പാലോട്: കവിയത്രി ദീപ അജയ്ക്ക് ലോക്ക് ഡൗൺകാലം തിരക്കുകളുടെ കാലമാണ്. കവിയത്രിയും അദ്ധ്യാപികയും ചിത്രകാരിയും എല്ലാമായ ദീപയ്ക്ക് അടുക്കളത്തോട്ടവും ഗാർഡനിംഗുമാണ് ഇപ്പോഴത്തെ ഹോബി. നിലവിൽ അഞ്ഞൂറിലേറെ കവിതകൾ ഇതിനോടകം ദീപ രചിച്ചിട്ടുണ്ട്. പല മാദ്ധ്യമങ്ങളിലും അവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിലവിൽ ലോക്ക് ഡൗൺകാലം ദീപ ബിസിയാണ്. വീട്ടുമുറ്റത്തും പറമ്പിലുമായി ജൈവ പച്ചക്കറിയുടെ വലിയ ഒരു ശേഖരം തന്നെ നട്ടുവളർത്തുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളത് കഴിഞ്ഞ് ബാക്കിയുള്ളത് വിൽക്കുകയും ചെയ്യും.

കേന്ദ്രസക്കാരിന്റെ ഹിന്ദി പ്രചാരസഭയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപിക കൂടിയാണ് ദീപ. ഈ എപ്രിൽ 14 ന് നോവു പാടങ്ങൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യാനിരിക്കവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ പിൻവലിച്ച ശേഷം കവിത പ്രസിദ്ധീകരിക്കുമെന്ന് ദീപ പറഞ്ഞു. പാലോട് കുറുന്താളിയിൽ സുബേദാർ മേജർ പരമേശ്വരൻ നായരുടേയും ബേബിയുടേയും മകളാണ് ദീപ. ഭർത്താവ് വിമുക്ത ഭടനും കോട്ടൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനും ആയ അജയകുമാറാണ്. മക്കൾ ശ്യാമയും അനന്ദുവും മരുമകൻ അഭിജിത്ത് എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്. പച്ചക്കറി കൃഷിയും ഗാർഡനിംഗിലും കഥയും കവിതയും എഴുതിയും അദ്ധ്യാപിക കൂടിയായ ദീപാ അജയ് ഈ ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ്. ഒപ്പം എല്ലാ പിൻതുണയും നൽകി കുടുംബാഗങ്ങൾ ഒപ്പമുണ്ട്.

2017ലും 18ലും കനൽ ചെറുകഥാ അവാർഡ് ദീപയ്ക്ക് ലഭിച്ചിരുന്നു. തുണിയിലും ക്യാൻവാസുകളിലും മിഴിവേകുന്ന ചിത്രങ്ങളും തുണിയിൽ എംബ്രോയിഡറി വർക്ക് ചെയ്യാനും സമയം കണ്ടെത്താറുണ്ട്.

 എഴുതിത്തുടങ്ങിയ കുട്ടിക്കാലം

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെചെറുകഥകളും ദീപ എഴുതിത്തുടങ്ങി. സ്കൂൾ കാലത്ത് രചിച്ച ഒറ്റയില വൃക്ഷം എന്ന കവിതാ സമാഹാരം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച കവിതയ്ക്കുള്ള സാക്ഷരതാ മിഷന്റെ അവാഡും നെഹ്റു യൂത്ത് സെന്ററിന്റെ അവാഡും ദീപയ്ക്ക് ലഭിച്ചിട്ടുണ്ട്. കോളേജ് കാലത്ത് 88-90 കാലത്തെ കലാപ്രതിഭ കൂടിയാണ് ദീപ. ഒപ്പം മികച്ച ഗായിക കൂടിയാണ്.

ദീപയുടെ തോട്ടത്തിൽ വ്യത്സ്തങ്ങളായ ചെടികളുടെ വൻ ശേഖരം തന്നെയുണ്ട്. ജല സസ്യങ്ങളായ ആമ്പലിന്റെയും താമരയുടെയും പത്ത് വെറൈറ്റി ഇനങ്ങളും നമ്മുടെ നാട്ടിൽ അപൂർവങ്ങളായ സസ്യങ്ങളും ഉണ്ട്.

നമ്മുടെ നാട്ടിൽ അപൂർവങ്ങളായ കൊളറാഡോ, വാട്ടർ പോപ്പീസ്, പനാമ പസഫിക്, വാൻ വിസ, പിങ്ക് പോൾ, സയാം ജാസ്മിൻ, ബൂൾ സൈ, ജപ്പോണിക്ക തുടങ്ങിയ വിവിധ വർണത്തിലുള്ള പൂച്ചെടികളും വിവിധ വർണത്തിലുള്ള ഡെട്രാബിയം ഉൾപ്പടെയുള്ള ഓർക്കിഡുകളും ഡാലിയ ചെടികളുടെ ശേഖരവും ഇവിടെയുണ്ട്. ഇതിലെല്ലാം വ്യത്യസ്തപ്പെട്ട അപൂർവ ഇനത്തിൽ പെട്ട ഹോയ ഇനത്തിൽ പെട്ട മൂന്ന് കളറിലെ പൂക്കളും ദീപയുടെ പൂന്തോട്ടത്തെ വർണാഭമാക്കുന്നുണ്ട്. നിലവിൽ ഈ പൂക്കളുടെ വില്പനയും ഇപ്പോഴുണ്ട്.