കാട്ടാക്കട:കട്ടക്കോട് ചാത്തിയോട്ട് കേടായ നൂറു കിലോ മൽസ്യം പിടികൂടി നശിപ്പിച്ചു.പെട്ടി ആട്ടോയിൽ വീടുകൾ തോറും മത്സ്യ വിൽപ്പന നടത്തി വന്നവരാണ് ആരോഗ്യ വകുപ്പിന്റെ പിടിയിലായത്. ചൂര, പൊടി കൊഞ്ച് എന്നിവയാണ് ഉണ്ടായിരുന്നത്. കാട്ടാക്കട സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ,സി.പി.ഒ മഹേഷ് ഉൾപ്പടെയുള്ളവരെത്തി മത്സ്യവില്പനക്കാരെയും വാഹനവും കസ്റ്റഡിയിൽ എടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വർഗീസ്, ഷിജു തമ്പി, ഐശ്വര്യ,രാജേശ്വരി ,ഹരിതകർമ്മ സേന കോ ഓർഡിനേറ്റർ ഗോപിനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.