വിതുര:ഭക്ഷണവും,മരുന്നും ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് വിതുര പൊലിസും, ഫയർഫോഴ്സും ചേർന്ന് സഹായമെത്തിച്ചു.തൊളിക്കോട് തോട്ടുമുക്ക്‌ പൊൻപാറയിൽ താമസിക്കുന്ന കുടുംബത്തിനാണ് സഹായമെത്തിച്ചത്.വിതുര സി.ഐ എസ്.ശ്രീജിത്തും എസ്.ഐ സുധീഷും ചേർന്ന് വിവരങ്ങൾ നേരിട്ടെത്തി അന്വേഷിച്ച് മരുന്നുകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ എത്തിക്കുകയായിരുന്നു.തൊളിക്കോട് പുളിമൂട് വാട്സ്‌ആപ്പ് കൂട്ടായ്‌മ അരിയും പലവ്യജ്ഞനങ്ങളും എത്തിച്ചു. ഹോട്ടൽ തൊഴിലാളിയായ ഗൃഹനാഥന് റേഷൻ കാർഡില്ലെന്നും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.വിതുര ഫയർഫോഴ്സ് ഫോൺ:0472285610.