വിതുര:ലോക്ക് ഡൗൺ കാലത്ത് കർഷകരെ സഹായിക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനുമായി വിതുരയിൽ കർഷക ചന്ത തുടങ്ങും.വിതുര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആത്മ കരണം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചന്ത പ്രവർത്തിക്കുക.ആനാട് കർഷക ടീമും,നന്ദിയോട് ഗ്രാമ ശ്രീയും, അറപ്പുര ഗ്രൂപ്പ് എന്നീ കൃഷി സംഘടനകളും ഒപ്പമുണ്ട്.ആനാട് വിതുര കൃഷി ഓഫീസർ മാരുടെ മേൽനോട്ടത്തിലാണ് ചന്ത പ്രവർത്തിക്കുന്നതെന്ന് ആത്മകരണം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിജി വിതുരഅറിയിച്ചു.ശനിയാഴ്ച രാവിലെ 7 മുതൽ 8 30 വരെയാണ് ചന്ത.ലോക്ക് ഡൗൺ നിയമം പാലിച്ച് ചന്തയ്ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്ന് വിതുര സി.ഐ എസ്.ശ്രീജിത്ത് അറിയിച്ചു.