കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേയ്ക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യം സി.പി.ഐ കാട്ടാക്കട ലോക്കൽ കമ്മിറ്റി നൽകി.ലോക്കൽ സെക്രട്ടറി കാട്ടാക്കട സുരേഷിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഏറ്റുവാങ്ങി.സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുതിയാവിള സുരേഷ്,ആമച്ചൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആൽബർട്ട്,കാട്ടാക്കട മാഹീർ,കനുലാൽ,കിരൺകുമാർ,സുരേഷ് ബാബു,വിൻസ്റ്റൺ ലൂയീസ്,ശ്രീരേഖ,ഷീല തുടങ്ങിയവർ പങ്കെടുത്തു.